ജീവനക്കാർക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കരുത്​ - സമദാനി

മലപ്പുറം: വിമാനത്താവളത്തിൽ ജീവനക്കാർക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കുന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ഡോ. എം.പി. അബ്​ദുസമദ്​ സമദാനി എം.പി ആവശ്യപ്പെട്ടു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെ പോലെ കണക്കാക്കി പാർക്കിങ് ഫീ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കണം. വിമാനത്താവള ഡയറക്ടറുമായി ബന്ധപ്പെട്ട്​ കരിപ്പൂരിലെ കരാർ തൊഴിലാളികളുടെ പ്രയാസം ശ്രദ്ധയിൽപെടുത്തി. അഖിലെന്ത്യ തലത്തിൽ വിമാനത്താവള അതോറിറ്റി ഏർപ്പെടുത്തിയ വ്യവസ്ഥയാണിതന്ന് ഡയറക്ടർ അറിയിച്ചു. ഡൽഹിയിൽ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും സമദാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.