പണിമുടക്ക്: ഭക്ഷണം നൽകി എസ്.വൈ.എസ്

ഗുരുവായൂർ: പണിമുടക്കിൽ ഹോട്ടലുകൾ അടഞ്ഞുകിടന്നതോടെ ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ട യാത്രക്കാർക്കും തെരുവോരത്തെ അഗതികൾക്കും ചൂൽപ്പുറം എസ്.വൈ.എസ് സാന്ത്വന കേന്ദ്രം പ്രഭാത ഭക്ഷണം വിതരണം ചെയ്തു. നൂറോളം പേർക്ക് ഉപ്പുമാവും ചായയുമാണ് നൽകിയത്. ഭാരവാഹികളായ സിയാദ് എം. അലി, ഇബ്രാഹിം ചൂൽപ്പുറം, എ.കെ.കെ. അക്ബർ, മനാഫ് കോട്ടപ്പടി, ഷെബീർ ചിറ്റ്യാനി, ഷാനവാസ് പുത്തമ്പല്ലി, എ.ടി. ഷറഫുദ്ദീൻ, എ.കെ. ആരിഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.