റമദാൻ കിറ്റ്​ വിതരണം ഇന്ന്

വടക്കേക്കാട്: പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് റമദാൻ കിറ്റ് വിതരണം ബുധനാഴ്ച രാവിലെ 9.30ന് തുടങ്ങും. രോഗികളും അഗതികളുമായ 400 പേരുടെ വീടുകളിൽ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ മഹല്ല് കമ്മിറ്റി സഹകരണത്തോടെ എത്തിക്കും. സാമൂഹിക സേവനത്തിൽ 10 വർഷം പൂർത്തിയാക്കിയ ട്രസ്റ്റിന്‍റെ സ്മരണിക 'കാരുണ്യം' പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം പ്രകാശനം ചെയ്യും. ആസ്ഥാന മന്ദിരം നിർമാണം തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.