ചരക്കുവാഹനങ്ങളിൽ അമിതഭാരം: നടപടിയുമായി സപ്ലൈകോ

പാലക്കാട്: എൻ.എഫ്.എസ്.എ ചരക്ക്​ വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നവർക്കെതിരെ വടിയെടുത്ത് സപ്ലൈകോ. അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ട്രക്ക് ഉടമസ്ഥരുടെ അസോസിയേഷനുകൾ നൽകിയ കേസിൽ ഹൈകോടതി ഇടപെടലിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇത്തരത്തിൽ സപ്ലൈകോ ജനറൽ മാനേജർ ഉത്തരവ് ഇറക്കുന്നത്. ഓരോ ലോറിയിലും കയറ്റുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിന്‍റെ ഉത്തരവാദിത്തം അതത് ഡിപ്പോ മാനേജർമാർക്കാണ്. അമിതഭാരം കയറ്റാൻ സമ്മർദം ചെലുത്തുന്നത് സപ്ലൈകോ ഗോഡൗൺ മാനേജർമാരാണെന്ന് കരാറുകാരുടെ പ്രതിനിധികൾ ആരോപിക്കുന്നു. ഏഴുടൺ ഭാരം കയറ്റാൻ അനുമതിയുള്ള വാഹനങ്ങളിൽ 15 ടൺ വരെയും, 25 ടൺ കപ്പാസിറ്റിയുള്ള വാഹനത്തിൽ 45 വരെയും നിർബന്ധിച്ച് കയറ്റുന്നതായാണ് പരാതി. ചില വിതരണക്കാരുടെ ഒത്താശയോടെ നടക്കുന്ന തട്ടിപ്പാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. റേഷൻ ഭക്ഷ്യധാന്യങ്ങൾ കയറ്റിയ ലോറികൾ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കാത്തതും നിയമലംഘനത്തിന്​ തുണയാകുന്നു. ഗോഡൗണിലെ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അമിതഭാരം കയറ്റിയതെന്നാണ് ലോറി ഉടമകളുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.