ഓറിയന്‍റേഷൻ പ്രോഗ്രാം

മലപ്പുറം: കേന്ദ്ര സർവകലാശാലകളിൽ നടപ്പിലാക്കുന്ന ഏകീകൃത പ്രവേശന പരീക്ഷയായ സി.യു.ഇ.ടി 2022 സംബന്ധിച്ച് വിദ്യാർഥികൾക്കായി എം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി ഓറിയൻറേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പ്ലസ്ടുവിനു ശേഷം കേന്ദ്ര സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായിരുന്നു വെബിനാർ. കരിയർ കോച്ച് നബീൽ മുഹമ്മദ് വിദ്യാർഥികളുമായി സംവദിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ആയിഷ മറിയം ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല പ്രസിഡൻറ് കെ. തൊഹാനി അധ്യക്ഷത വഹിച്ചു. സഫാന ഷംന സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.