യുവാവ്​ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ

ചങ്ങരംകുളം: കക്കിടിപ്പുറം സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പുത്തൻവീട്ടിൽ കുഞ്ഞുണ്ണി നായരുടെ മകൻ മണികണ്ഠനെയാണ്​ (40) സമീപ പ്രദേശമായ എറവക്കാട്ടെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറോടെ കെട്ടിട ഉടമ തന്‍റെ ഉടമസ്ഥതയിലുള്ള കട തുറക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതയായ തങ്കമ്മുവാണ്​ മാതാവ്​. സഹോദരങ്ങൾ: രവി, ഗീത, അജി, അനിൽ. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.