ജീവിതയാത്രയിൽ പുതുപ്രതീക്ഷയുമായി അവർ സംഗമിച്ചു

ഭിന്നശേഷി വിവാഹാലോചന സംഗമം മന്ത്രി മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്തു കൊണ്ടോട്ടി: ജീവിതയാത്രയിൽ പുതുപ്രതീക്ഷയുമായി പുളിക്കൽ എബിലിറ്റിയിൽ നടന്ന ഭിന്നശേഷി വിവാഹാലോചന സംഗമത്തിനെത്തിയത്​ ആയിരങ്ങൾ. ജീവിതപങ്കാളിയെ ക​ണ്ടെത്തിയും പുതിയ തീരുമാനങ്ങളെടുത്തുമാണ്​​ 'പൊരുത്തം 2022'സംഗമത്തിനുശേഷം അവർ മടങ്ങിയത്​. അവിവാഹിതരായ ഭിന്നശേഷിക്കാര്‍ക്കും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജാതി, മതഭേദമന്യേയുള്ള അവസരമാണ് സംഗമത്തില്‍ ഒരുക്കിയത്. പ്രത്യേക കൗണ്‍സലിങ്​ സംവിധാനവും സംഘാടകര്‍ ഒരുക്കിയിയുന്നു. വനിതകളടക്കം നാനൂറിലധികം വളന്‍റിയേഴ്സും ട്രോമാകെയർ പ്രവർത്തകരും ഭിന്നശേഷിക്കാരെ സഹായിക്കാനുണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം നിർവഹിച്ചു. എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ​കെ. അഹമ്മദ്​ കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹിമാൻ, പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. മുഹമ്മദ് മാസ്റ്റർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, ഡോ. യു.പി. യഹ്​യ ഖാൻ, എൻ.എം. അബ്ദുൽ ജലീൽ, ഡോ. അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു. തസ്​ലിം, ജി. അനൂപ് കുമാർ, അഡ്വ. യൂനുസ് സലീം, ഡോ. പി.എൻ. അബ്ദുൽ അഹദ് മദനി, അബ്ദുല്ലത്തീഫ് കായൽമഠത്തിൽ, ജമാൽ പുളിക്കൽ, നസീം മടവൂർ, സലാം വാഴക്കാട്, സി.എച്ച്. മൊയ്തീൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. mpg kdy 1 porutham: ഭിന്നശേഷിക്കാരുടെ വിവാഹാലോചന സംഗമം പുളിക്കൽ എബിലിറ്റിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.