കിഴിശ്ശേരി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച് ആൻഡ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കിഴിശ്ശേരിയില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയുമായും സന്നദ്ധ യുവജന കൂട്ടായ്മകളുമായും സഹകരിച്ചാണ് ക്യാമ്പൊരുക്കിയത്. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. പി. ഹാരിസ് മാനു അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. മൂസ ഫൗലദ്, ഉണ്ണിയേന്‍ കിഴിശ്ശേരി, രായിന്‍കുട്ടി നീറാട്, പി.വി. അലവിക്കുട്ടി, ബഷീര്‍ പുല്ലൂര്‍, ഇര്‍ഷാദ് മേക്കാടന്‍, പി.കെ. റഷീദ്, പുത്തന്‍പുരക്കല്‍ ചെറിയാപ്പു, വട്ടോളി വീരാന്‍കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.