തൃക്കലങ്ങോട്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പൊതുപണിമുടക്കിന്‍റെ പ്രചാരണാർഥം തൃക്കലങ്ങോട് മേഖലയിൽ സംയുക്ത ട്രേഡ് യൂനിയൻ കമ്മിറ്റി വിളംബരജാഥ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. കൺവീനർ മേച്ചേരി യൂസഫ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി നേതാവ് ജയപ്രകാശ് ബാബു, അംഗൻവാടി വർക്കേഴ്സ് ജില്ല സെക്രട്ടറി രഞ്ജിത ടീച്ചർ, യൂത്ത് ലീഗ് നേതാക്കളായ ഷൈജൽ ആമയൂർ, അസ്കർ ആമയൂർ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഐ. സജാദ്, എസ്.ടി.യു മുൻ മഞ്ചേരി മണ്ഡലം സെക്രട്ടറി ഇ.എ. സലാം, ആഭരണ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് പി. രാജഗോപാൽ, ഉണ്ണി ആമയൂർ എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ എൻ.പി. ജലാൽ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. പ്രകടനത്തിന് ഷിജു കൃഷ്ണ, പി. അബ്ദുൽ അസീസ്, ബഷീർ മരത്താണി, സുലൈമാൻ പാലായി, ശംസു പള്ളിപ്പടി, സി. ഷറഫു എന്നിവർ നേതൃത്വം നൽകി. me vilambaram : ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം തൃക്കലങ്ങോട് മേഖല സംയുക്ത ട്രേഡ് യൂനിയൻ കമ്മിറ്റി നടത്തിയ വിളംബരജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.