കൊണ്ടോട്ടി: ദ്വിദിന പണിമുടക്കിന്റെ ഭാഗമായി മുതുവല്ലൂര്‍ പഞ്ചായത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ സംഘടിപ്പിച്ചു. വിളയില്‍നിന്ന് ആരംഭിച്ച ജാഥ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം കെ. അസ്‌ലം ഷേര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ അബ്ദുല്‍ ബാരി, എം. ഹരീന്ദ്രബാബു, എം.സി. മുഹമ്മദ് ഇബ്രാഹീം, ഷാജി ദേവര്‍ത്തൊടി, എം.കെ. സുലൈമാന്‍, എ.കെ. മുഹമ്മദ്, വള്ളിക്കാടന്‍ മുജീബ്, മഹേഷ് പരതക്കാട് എന്നിവര്‍ സംസാരിച്ചു. ജാഥ മുതുവല്ലൂര്‍ പാപ്പത്ത് സമാപിച്ചു. സി.പി.എം പൊതുയോഗം മഞ്ചേരി: ഇ.എം.എസ്-എ.കെ.ജി ദിനാചരണ ഭാഗമായി സി.പി.എം തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്‍റ് ഷബീർ എടക്കര ഉദ്ഘാടനം ചെയ്തു. കെ.പി. മധു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. കുട്ടിയാപ്പു, സി.ടി മനോജ്, പി. ഗീത, കെ. അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.