നെല്ലിക്കുത്ത് സകൂളിൽ ടിങ്കറിങ് ലാബ് തുറന്നു

നെല്ലിക്കുത്ത് സ്കൂളിൽ ടിങ്കറിങ് ലാബ് തുറന്നു മഞ്ചേരി: നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസില്‍ സമഗ്ര ശിക്ഷ കേരളം 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി. ശ്രീജ, എം.പി. സിദ്ദീഖ്, ജംഷീല ഷംസുദ്ദീൻ, സ്കൂൾ പ്രതിനിധികളായ പി.വി. കബീർ, കെ. ഉബൈദ്, എം. ഷൗക്കത്തലി, നാസർ പാടാള, ടി. ജയപ്രകാശ്, സി. കുഞ്ഞിപ്പ, സി.ആർ. ശാന്തി, പി. അനീഷ്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ എം.ഡി. മഹേഷ്, എം.പി. സുധീർ ബാബു, ടി. രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽനിന്ന്​ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.