സബ് കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

സബ് കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്​ബാൾ ടൂർണമെന്‍റിന് 19 ദിവസം മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് സബ് കമ്മിറ്റിയും ടെക്‌നിക്കല്‍ സബ് കമ്മിറ്റിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. അബ്ദുല്‍ നാസര്‍, കണ്‍വീനര്‍ അജയരാജ്, ടെക്‌നികല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി.എം. സുധീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കഴിഞ്ഞതവണ എ.ഐ.എഫ്.എഫ് സംഘം പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍ദേശിച്ച പ്രവൃത്തികളുടെ പുരോഗതി കമ്മിറ്റി പരിശോധിച്ചു. നിലവില്‍ സ്റ്റേഡിയത്തിലുള്ള ഉപകരണങ്ങളുടെ ലിസ്റ്റെടുത്ത സംഘം അധികം വേണ്ടവയുടെ പട്ടിക തയാറാക്കി. ഗ്രൗണ്ടുകളുടെ പരിപാലനത്തില്‍ ഇരുകമ്മിറ്റികളും സംതൃപ്തി അറിയിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം കെ.എ. നാസര്‍, നഗരസഭ കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹീം, സമീന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.