വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് സമാപിച്ചു. സമാപന യോഗത്തിൽ മെറിറ്റ് സ്കോളർഷിപ്, ബെസ്റ്റ് പെർഫോമൻസ് സ്റ്റുഡൻറ് അവാർഡ് വിതരണം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലറും പി.ടി.എ എക്സിക്യൂട്ടിവ് അംഗവുമായ സാജിത, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹമീദ് പാണ്ടികശാല, വി. അബ്ദുസമദ്, പ്രധാനാധ്യാപിക സി.ആർ. ശ്രീജ, എസ്.ആർ.ജി കൺവീനർ എം.വി. ജെയ്സൻ, പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും വിജയഭേരി കോഓഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ നന്ദിയും പറഞ്ഞു. മികച്ച വിദ്യാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് കെ.പി. കരീം, പി. ചന്ദ്രശേഖരൻ, സി.ആർ. അരുൺ, എ.വി. ബിന്ദു, കെ. സീനത്ത്, പി. റീന, ടി.ജി. ഹരിദാസ് എന്നിവർ സംബന്ധിച്ചു. MP VNCY 1 Dr C Rajesh .jpg: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.