എടപ്പാൾ: പൂക്കരത്തറ അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു. നാഷനൽ അർബൻ മിഷനിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് എടപ്പാൾ പഞ്ചായത്തിലെ 16ാം വാർഡിൽ അംഗൻവാടി നിർമിച്ചത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ആഷിഫ് പൂക്കരത്തറ സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ മഞ്ജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആർ. ഗായത്രി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരൻ, ക്ഷമ റഫീഖ്, എ. ദിനേശൻ, ഷീന മൈലാഞ്ചി പറമ്പിൽ, ബി.ഡി.ഒ രാജീവ്, സി.ഡി.പി.ഒ രമ, ബുഷറ ജലീൽ, വി.പി. കുഞ്ഞുമൊയ്‌തീൻ, മണികണ്ഠദാസ്, ഹാരിസ് തൊഴുതിങ്കൾ, മുകുന്ദൻ കാട്ടിനാട്ടിൽ, ലിസ എന്നിവർ പങ്കെടുത്തു. Photo: MP EDPL പൂക്കരത്തറയിൽ പുതിയതായി നിർമിച്ച അംഗൻവാടി കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.