കുമരനെല്ലൂർ, പോന്നോർ കോളനികൾക്ക്​ രണ്ട് കോടി രൂപ അനുവദിച്ചു

കുമരനെല്ലൂർ, പോന്നോർ കോളനികൾക്ക്​ രണ്ട് കോടി രൂപ അനുവദിച്ചു വടക്കാഞ്ചേരി: കുമരനെല്ലൂർ, പോന്നോർ കോളനികളുടെ വികസനത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ തുക അനുവദിച്ചത്​. രണ്ടിടത്തെയും ഐ.എച്ച്​.ഡി.പി കോളനികളുടെ നവീകരണത്തിന്​ ഓരോകോടി രൂപമാണ്​ വിനിയോഗിക്കുക. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാനാവശ്യമായ പദ്ധതികളാണ് കോളനികളിൽ ആവിഷ്കരിക്കുന്നത്. കോളനികളുടെ വികസന പ്രവർത്തനത്തിനുള്ള നിർമാണ ചുമതല ജില്ല നിർമിതി കേന്ദ്രത്തിനാണ്. പദ്ധതിയുടെ പ്രവർത്തനം പൂർത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.