കടലാമ സംരക്ഷണ സമിതി പ്രവർത്തകരെ ആദരിച്ചു ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് അന്താരാഷ്ട്ര വന ദിനത്തിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പ് . പുത്തൻ കടപ്പുറം, മന്ദലാംകുന്ന് ബീച്ചുകളിലെ പ്രവർത്തകരെയാണ് ആദരിച്ചത്. സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഹാച്ചറിൽ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിടലും നടന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫിസർ ധനിക് ലാൽ ഉദ്ഘാടനം ചെയ്തു. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസി. പി.എ. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗീവർ ഉദയകുമാർ, നൗഷാദ്, റൈജു ജോസഫ്, ഇന്ദുജോൺ, സജിൻ, ഹംസു, കമറു, പി.എ. നസീർ, പി.എ. ഫൈസൽ, കെ.എസ്. ഷംനാദ് കെ.എച്ച്. മുജി, പി.എ. നജീബ്, കെ.എ. സുഹൈൽ, ഫാസിൽ, ഷമീം, ഉണ്ണികൃഷ്ണൻ, അശ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.