നടത്തറ: ഒല്ലൂക്കര ബ്ലോക്കിലെ ഏറ്റവും നല്ല കുമാരി ക്ലബായി നടത്തറ പഞ്ചായത്ത് അഞ്ചാം വാർഡിലെ 136ാം നമ്പർ അംഗൻവാടിയെ തെരഞ്ഞെടുത്തു. കോവിഡ് പ്രതിസന്ധിയിലും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണത്തിനും ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. കൗമാരക്കാരായ കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് അംഗൻവാടിയിൽ വായനശാലയും ന്യൂട്രി ഗാർഡനും ഒരുക്കിയിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പ്രോജക്ടിന് കീഴിലെ നടത്തറ, പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലായി 157 അംഗൻവാടികളുണ്ട്. ക്ലബിനുള്ള മെമന്‍റോ കലക്ടർ ഹരിത വി. കുമാറിൽനിന്ന് അംഗൻവാടി അധ്യാപിക എൽസിയും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.