മാടക്കത്തറ ബജറ്റിൽ സേവന കേന്ദ്രങ്ങൾക്കും വയോജന ആരോഗ്യത്തിനും മുൻഗണന മണ്ണുത്തി: ഗ്രാമസേവന കേന്ദ്രങ്ങള്‍ക്കും വയോജന ആരോഗ്യത്തിനും മുന്‍ഗണന നല്‍കി മാടക്കത്തറ പഞ്ചായത്തിലെ ബജറ്റ്. വിവിധ പ്രദേശങ്ങളില്‍ ഗ്രാമസേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. സമഗ്ര വയോജന നയം പ്രഖ്യാപിച്ച് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. 2022-'23 വര്‍ഷത്തെ 20.86 കോടി വരവും 19.91,43,200 കോടി ചെലവും 94.61 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് സണ്ണി ചെന്നിക്കരയാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 22.50 ലക്ഷവും പാര്‍പ്പിട മേഖലക്ക് 60.00 ലക്ഷവും ഊര്‍ജ മേഖലക്ക് 30.00 ലക്ഷവും വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് 3.41 കോടിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആറ് കോടിയും വകയിരുത്തിയിട്ടുണ്ട്. മൊബൈൽ ലൈബ്രറികള്‍, പാര്‍പ്പിട നിർമാണത്തിന് ഗൃഹശ്രീ പദ്ധതി എന്നിവ പ്രഖ്യാപിച്ചു. പൊതുകിണറുകൾ മാലിന്യ മുക്തമാക്കി ഗ്രില്ലുകള്‍ സ്ഥാപിക്കും. മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പാക്കും. ആനാട്ടുകുളവും പനങ്കുളവും നവീകരിക്കും. പഞ്ചായത്തിന്‍റെ അതത് മാസത്തെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, സാമൂഹികനീതി എന്നിവ സംബന്ധിച്ച അറിയിപ്പുകളും ജനങ്ങളിലെത്തിക്കാൻ ദ്വൈമാസ പത്രം പ്രസിദ്ധീകരിച്ച് സൗജന്യമായി എല്ലാ വീടുകളിലും എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.