കോടശ്ശേരി പഞ്ചായത്ത്​ ബജറ്റ്​: വഴിവിളക്കിനും കുടിവെള്ളത്തിനും ഊന്നൽ

കോടശ്ശേരി പഞ്ചായത്ത്​ ബജറ്റ്​: വഴിവിളക്കിനും കുടിവെള്ളത്തിനും ഊന്നൽ ചാലക്കുടി: സമ്പൂർണ വഴിവിളക്ക് പദ്ധതിക്ക് വേണ്ടി 70 ലക്ഷം രൂപയും കുടിവെള്ളത്തിന് 36 ലക്ഷം രൂപയും നീക്കിവെച്ച് കോടശ്ശേരി പഞ്ചായത്ത് ബജറ്റ്. 28,88,27,824 രൂപ വരവും 25,57,32,500 രൂപ ചെലവും 3,7,23,424 രൂപ നീക്കിയിരിപ്പുമാണ് വൈസ് പ്രസിഡന്‍റ്​ ജിനി ബെന്നി അവതരിപ്പിച്ച 2022-2023 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉള്ളത്. കുട്ടികൾക്ക് കളിസ്ഥലം ഒരുക്കുന്നതിന് ഒരു കോടി രൂപയും സ്കൂളുകളും അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന് 30 ലക്ഷം രൂപയും വയോജന ക്ഷേമത്തിനും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും 26 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. ശ്മശാനത്തിന് 20 ലക്ഷവും പഞ്ചായത്ത് ഓഫിസ് നവീകരണത്തിന് 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഭവന നിർമാണത്തിന് 1.5 കോടി രൂപയും പഞ്ചായത്ത്​ റോഡുകൾ നവീകരിക്കുന്നതിന് മൂന്ന്​ കോടി രൂപയും വനിത ശിശു ക്ഷേമത്തിന് 16 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനു 32.5 ലക്ഷം രൂപയും വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.