കുടിവെള്ള പദ്ധതികൾക്ക് സൗജന്യമായി ഭൂമി നൽകി

പുന്നയൂർ: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചെറുകിട പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകി. മൂന്നാം വാർഡ് എടക്കര മിനി സെന്‍റർ സ്വദേശി മസ്ക്കറ്റ് വില്ലയിൽ ഖാലിദ് ഹാജി നാല് സെന്‍റും നാലാം വാർഡ് വടക്കേ പുന്നയൂർ സ്വദേശികളായ ബാവുമ്മൽ കുറ്റി കരിപ്പോട്ട് വീട്ടിൽ അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, സുബൈദ, ഫസീല, ഷാജി, നദീറ , നസീമ എന്നിവരുടെ പേരിലുള്ള 4.2 സെന്‍റും ഭൂമിയാണ് പഞ്ചായത്തിന്​ നൽകിയത്. ഭൂമിയുടെ രേഖകൾ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ ഖാലിദ് ഹാജി പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രൻ, അബ്ദുൽ ഗഫൂറും കുടുംബാംഗങ്ങളും ജില്ലാ പഞ്ചായത്ത്‌ അംഗം റഹീം വീട്ടിപ്പറമ്പിൽ എന്നിവർക്ക് കൈമാറി. വൈസ് പ്രസിഡന്റ്‌ സലീന നാസർ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിസ്ന ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ റസീന ഉസ്മാൻ, സുഹ്‌റ ബക്കർ, ഷൈബ ദിനേശൻ, സി. അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD Land hand overing പുന്നയൂർ പഞ്ചായത്തിൽ ചെറുകിട ജല പദ്ധതിക്ക് സൗജന്യമായി വിട്ടുനൽകിയ ഭൂമിയുടെ രേഖ അബ്ദുൽ ഗഫൂർ ജില്ലാ പഞ്ചായത്ത്‌ അംഗം റഹീം വീട്ടിപ്പറമ്പിലിന് കൈമാറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.