എടക്കര: ലോക ജലദിനത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ ചുങ്കത്തറയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് മുറ്റത്ത് നടത്തിയ പരിപാടിയിൽ 'കിക്ക് ഫോർ' ബോൾ അടിച്ച് പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ മിഷൻ ചുങ്കത്തറ പഞ്ചായത്ത് കോഓഡിനേറ്റർ ഇ. ഫജീഷ് നേതൃത്വം നൽകി. ജൽ ജീവൻ മിഷൻ പോത്തുകൽ, ചാലിയാർ പഞ്ചായത്തുകളിലെ കോഓഡിനേറ്റർമാരായ എ.എച്ച്. ഖാസിം, സൂര്യ എന്നിവർ സംബന്ധിച്ചു. തണൽ നാടൻ പാട്ട് സംഘത്തിന്റെ ഗാനവിരുന്ന് പരിപാടി വർണാഭമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.