വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റിന് സ്വീകരണവും ദ്വൈവാർഷിക ജനറൽ ബോഡി യോഗവും വണ്ടൂരിൽ സംഘടിപ്പിച്ചു. നടുവത്ത് നടത്തിയ പരിപാടി ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുറ്റിയിൽനിന്ന് വാഹനജാഥയുടെ അകമ്പടിയോടെയാണ് സംസ്ഥാന പ്രസിഡന്‍റ് പി. കുഞ്ഞാവു ഹാജിയെ ആനയിച്ചത്. യൂനിറ്റ് പ്രസിഡന്‍റ് മച്ചിങ്ങൽ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.എം. സലിം റിപ്പോർട്ടും ട്രഷറർ കാപ്പിൽ മുരളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല ട്രഷറർ നൗഷാദ് കപ്പാടൻ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് വൈസ് പ്രസിഡന്‍റ് ഗഫൂർ മോയിക്കൽ, സെക്രട്ടറി വിനോദ് പി. മേനോൻ, പി.ടി.എസ്. മൂസു തുടങ്ങിയവർ പങ്കെടുത്തു. MN wdr vyapari വ്യാപാരി വ്യവസായി ഏകോപന സമിതി നടുവത്ത് മൂച്ചിക്കലിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.