വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക സമ്മേളനം

കരുവാരകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് യൂനിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും പുതിയ സംസ്ഥാന പ്രസിഡന്റിനുള്ള സ്വീകരണവും ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ഹംസ സുബ്ഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, ജോയ് വയലിൽ, കുഞ്ഞിമുഹമ്മദ്, പി.കെ. അഫീഫ്, വിനോദ് പി. മേനോൻ, പി.ടി.എസ്. മൂസു, ജാസ്മിൻ കുഞ്ഞിമുഹമ്മദ്, ബിന്ദു കരുളായി, ഗീത കടവത്ത്, സിബി വയലിൽ, ഫൈസൽ വാണിയമ്പലം, കൃഷ്ണകുമാർ, കരീം എറമ്പത്ത്, റോയൽ ടോമി, പി. നാസർ, ദുൽഖർനൈൻ മണവാട്ടി എന്നിവർ സംസാരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഏകോപന സമിതി മുൻ പ്രസിഡന്റ് ടി. നസിറുദ്ദീൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ഭാരവാഹികൾ: ഹംസ സുബ്ഹാൻ (പ്രസി.), ജോയ് വയലിൽ (സെക്ര), വാപ്പുട്ടി ആര്യാടൻ(ട്രഷ.). വനിത വിങ്: പൊറ്റയിൽ ആയിശ (പ്രസി.). Mn krkd vyaparai വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് യൂനിറ്റ് ദ്വൈവാർഷിക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.