ജല സംരക്ഷണ റാലി

പൂക്കോട്ടുംപാടം: ലോക ജലദിനത്തോടനുബന്ധിച്ച് വനം വകുപ്പും ടി.കെ കോളനി വനം സംരക്ഷണ സമിതിയും കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം അങ്ങാടിയിൽ നടന്ന റാലി കാളികാവ് ഫോറസ്റ്റ് റേ​ഞ്ച് ഓഫിസർ പി. ബിനു ഫ്ലാഗ് ഓഫ് ചെയ്തു. പൂക്കോട്ടുംപാടം പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച റാലി ഹൈസ്കൂൾ ജങ്​ഷനിൽ സമാപിച്ചു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. വിനു ക്ലാസെടുത്തു. എസ്.എഫ്.ഒ അമീർ അഹ്സൻ അധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എം. അയൂബ്, മുഹമ്മദ് യാസിർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സലിം തുടങ്ങിയവർ സംസാരിച്ചു. ഫോടോppm3 പൂക്കോട്ടുംപാടത്ത് കാളികാവ് ഫോറസ്റ്റ് റേ​ഞ്ച് ഓഫിസർ പി. ബിനു ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.