കൊളത്തൂർ മൗലവിയെ അനുസ്മരിച്ചു

അങ്ങാടിപ്പുറം: പഴയകാലത്തെ ത്യാഗിവര്യരായ നേതാക്കളുടെ നന്മകളെ മുറുകെപ്പിടിച്ച് പുതിയ കാലത്ത് വിജയകരമായി രാഷ്ട്രീയ പ്രവർത്തനം സാധ്യമാക്കിയ ത്യാഗിയാണ് കൊളത്തൂർ ടി. മുഹമ്മദ് മൗലവിയെന്ന് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. കൊളത്തൂർ മൗലവി മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സംഘടിപ്പിച്ച മൂന്നാമത്​ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനവും എൻഡോവ്മെന്‍റ്​ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ്​ലിം ലീഗ് നേതാവ്​ പി.കെ.കെ. ബാവക്ക് കൊളത്തൂർ മൗലവി സ്മാരക പുരസ്കാരം സാദിഖലി തങ്ങൾ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, എം.എൽ.എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, മുൻ മന്ത്രി നാലകത്ത് സൂപ്പി, മുൻ എം.എൽ.എ വി. ശശികുമാർ, എം.ടി. അബൂബക്കർ മൗലവി, കുന്നത്ത് ഇബ്രാഹിം ഫൈസി, എം.സി.സി. റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു. പടം m3 pmna kolathoor moulavi കൊളത്തൂർ ടി. മുഹമ്മദ് മൗലവി സ്മാരക പുരസ്കാരം പി.കെ.കെ. ബാവക്ക് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.