മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് പി.ജി ആൻഡ് റിസർച് ഡിപ്പാർട്മെന്‍റ് ഓഫ് കോമേഴ്‌സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് സംഘടിപ്പിച്ച ഇന്‍റർ കൊളീജിയറ്റ് . ഇതോടനുബന്ധിച്ച് മാർക്കറ്റിങ് ഗെയിം, ബിസിനസ് ക്വിസ്, കോർപറേറ്റ് വാക്ക്, സ്പോട്ട് ഫോട്ടോഗ്രഫി, സ്റ്റാൻഡ് അപ് കോമഡി, ഫേസ് പെയിന്‍റിങ്, ഐ.ക്യു ഗെയിംസ്, സ്പോട്ട് ഗെയിംസ്, വടംവലി, മെഹന്ദി ഫെസ്റ്റ്, ത്രീസ് ഫുട്ബാൾ, റേഡിയോ ജോക്കി, ട്രഷർ ഹണ്ട്, സ്റ്റാർട്ടപ് ടോക്ക്, സ്പോട്ട് കൊറിയോ തുടങ്ങി വിവിധ മത്സരങ്ങളിൽ കേരളത്തിലെ വിവിധ കോളജുകളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടിയായ കോമേഴ്‌സ് ഫെസ്റ്റും അരങ്ങേറി. മാനേജ്മെന്‍റ് മീറ്റ് പ്രിൻസിപ്പൽ ഡോ. പി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ.പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്‍റ് കമ്മിറ്റി സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഇ. അനസ്, ഡോ. ഷഹനാസ് ബീഗം, എം. അബ്ദുറഹിമാൻ, സ്റ്റാഫ് കോഓഡിനേറ്റർമാരായ കെ.എ. നജാഹ്, സി.ടി. മുഹമ്മദ് നസീർ, വിദ്യാർഥി കോഓഡിനേറ്റർമാരായ കെ. മുഹമ്മദ് ഫവാസ്, കെ. ഫവാസ് എന്നിവർ സംസാരിച്ചു. ആർ.ജെ ഹണ്ടിന് റേഡിയോ ജോക്കി മനു, സൂരജ് എന്നിവർ നേതൃത്വം നൽകി. Nilambur photo-2-MES മമ്പാട് എം.ഇ.എസ് കോളജിൽ നടന്ന ഇന്‍റർ കൊളീജിയറ്റ് മാനേജ്മെന്‍റ് മീറ്റ് പ്രിൻസിപ്പൽ ഡോ. പി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.