സ്വപ്​നങ്ങൾ തുറന്നുവെച്ച്​ അവർ ഒത്തുകൂടി

വള്ളിക്കുന്ന്: കോവിഡ്​ കാരണം പുറത്തിറങ്ങാനാവാതിരുന്ന കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ വള്ളിക്കുന്ന് എൻ.സി ഗാർഡൻസ് ബീച്ച് റിസോർട്ടിൽ ഒത്തുകൂടി. കോഴിക്കോട് സബ് ജഡ്ജ് ഷൈജൽ, ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരോടൊപ്പമാണ്​ അനുഭവങ്ങൾ പങ്കുവെച്ചും സ്വപ്​നങ്ങൾ തുറന്നുവെച്ചും ഒരു ദിനം അവിസ്മരണീയമാക്കിയത്​. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ ഡോ. പ്രിയങ്ക, ഡോ. അൻസിയ, സൗമ്യ എസ്. സുകുമാരൻ, ലിസി ജോസഫ്, ടി.എ. ബിനിത, എ. പ്രേമലത, സി. ശരത്​ചന്ദ്രൻ, ഗുണശീലൻ, കെ. സറീന, ബി. ഷാജി, വി. ഷിറിൽ കുമാർ, സി.കെ. ശ്രീപ്രിയ എന്നിവരുടെ നേതൃത്വത്തിൽ 25 അന്തേവാസികളാണ് വള്ളിക്കുന്നിൽ എത്തിയത്. പടം.MT vlkn 1 കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുമായി സംസാരിക്കുന്ന കോഴിക്കോട് സബ് ജഡ്ജ് ഷൈജൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.