വിധി പറയേണ്ടത് ഭരണഘടനയെ മാനിച്ച് -എസ്.ഡി.പി.ഐ

മലപ്പുറം: ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് നീതിപീഠങ്ങളെ കാണുന്നതെന്നും ഭരണഘടനയെ മാനിച്ചാവണം കോടതികൾ വിധി പറയേണ്ടതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഹിജാബ് വിശ്വാസത്തിന്‍റെ ഭാഗമാണോയെന്ന്​ പറയേണ്ടത് മതപണ്ഡിതരാണ്. അതിന്‍റെ ഭരണഘടന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കോടതി പറയേണ്ടത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി വിധികള്‍ വരുന്നത് അപകടകരമാണ്. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസവും അനുഷ്​ഠാനങ്ങളും സംരക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ് ഭരണഘടനയുടെ മഹത്വമെന്നും അ​ദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഡോ. സി.എച്ച്. അഷറഫ്, ജനറല്‍ സെക്രട്ടറി സാദിഖ് നടുത്തൊടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.