മലപ്പുറം: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധി വസ്ത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജുഡീഷ്യറിയെ പരിഹാസ്യമാക്കുന്നതുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഹിജാബ് ഇസ്ലാമിൽ നിർബന്ധകടമയല്ലെന്ന കോടതി നിരീക്ഷണം മതനിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ അൽപാൽപമായി എടുത്തുകളയാനുള്ള അധികാരികളുടെ ധാർഷ്ട്യത്തിന് ഒത്താശ ചെയ്തുള്ളതാണ് വിധി. സംസ്ഥാന പ്രസിഡന്‍റ് കെ.സി. ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, ഭാരവാഹികളായ ഒ. മുഹമ്മദ് അൻവർ, മുജീബ് ഒട്ടുമ്മൽ, അബ്ദുല്ല ഫാസിൽ, പി.യു. സുഹൈൽ, ഡോ. ഫസലുറഹ്മാൻ, ഡോ. പി.പി. നസീഫ്, യു. മുഹമ്മദ് മദനി, പി.വി.എ. പ്രിംറോസ്, ടി.കെ. നിഷാദ് സലഫി, ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.