എടക്കഴിയൂർ ആസ്ഥാനമായി പഞ്ചായത്ത് വേണം -എൻ.സി.പി

ചാവക്കാട്: ജില്ലയിലെ വലിയ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ വിഭജിച്ച് എടക്കഴിയൂർ ആസ്ഥാനമായി പുതിയ തീരദേശ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് എൻ.സി.പി പുന്നയൂർ മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ ഇ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പുന്നയൂർ മണ്ഡലം പ്രസിഡന്റ് എ.എച്ച്. മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ഷംസുദ്ദീൻ, എ.എസ്. ശിഹാബ്, പി.വി. ജാബിർ, ശ്രീനിവാസൻ ചാലിൽ, വാലിയിൽ ആലിക്കുട്ടി, ഉണ്ണികൃഷ്ണൻ ഓവാട്ട്, ചന്ദ്രൻ ഓവാട്ട്, സെയ്ദ് നാലകത്ത്, ഇബ്രാഹിം പീടിയേക്കൽ, ഹംസ പുളിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.