പരപ്പനങ്ങാടി: നഗരസഭയിലെ കുടിവെള്ള പദ്ധതി പ്രവൃത്തി വിലയിരുത്താന്‍ കെ.പി.എ. മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഉള്ളണം കുടിവെള്ള പദ്ധതിക്ക് അനുവദിച്ച അഞ്ച് കോടി രൂപയുടെയും അമൃത് പദ്ധതി മുഖേന അനുവദിച്ച 19 കോടി രൂപയുടെയും പദ്ധതി നിര്‍വഹണം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. നഗരസഭയെ പ്രധാനമായും രണ്ട് ഭാഗങ്ങളാക്കി തിരിച്ച് രണ്ട് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. നിലവിലെ പാലത്തിങ്ങല്‍ സ്‌കീമില്‍ തീരദേശമേഖല കൂടി ഉള്‍പ്പെടുത്തി തീരദേശത്ത് പരിപൂര്‍ണമായി കുടിവെള്ള വിതരണം നടത്തുന്നതിനും ഉള്ളണം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് നെടുവ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, എന്‍.വി. ബിപിന്‍, എ. സീനത്ത് തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.