പെരുമ്പിലാവ്: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വാഹന വിളംബര റാലിക്ക് സ്വീകരണം നൽകി. കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ 92ാമത് ഓർമപ്പെരുന്നാളിന്‍റെ ഭാഗമായാണ് റാലി നടത്തിയത്. ഫാ. സിജു മാത്യൂ, ഫാ. ജോബിൻ ചാക്കോ, ഫാ. ജെയേഷ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളംബര റാലി. സുറിയാനി ചാപ്പലിൽ വികാരി ഫാ. ജേക്കബ് കക്കാട്ട്, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു. നിരവധി വിശ്വാസികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.