അംഗൻവാടികള്‍ക്ക് ബയോബിന്‍ വിതരണം ചെയ്തു

വേങ്ങര: ജൈവ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കാൻ വേങ്ങര ഗ്രാമപഞ്ചായത്ത് . വേങ്ങര ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പുഷ്പക്ക് കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന ഫസല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,67,700 രൂപ ചെലവഴിച്ച് പഞ്ചായത്തിലെ 39 അംഗൻവാടികള്‍ക്കാണ് ബയോബിന്‍ നല്‍കിയത്. വൈസ് പ്രസിഡന്‍റ്​ കുഞ്ഞുമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. സലീം, ഹസീന ബാനു, ഹാരിഫ, അസി. സെക്രട്ടറി ജാസ്മിന്‍ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.