പള്ളിക്കല്‍: കുടുംബശ്രീ യൂനിറ്റുകളുടെ ഉൽപന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന 'ഹോം ഷോപ്പ്' പദ്ധതി പ്രവര്‍ത്തനങ്ങള്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. വിവിധ യൂനിറ്റുകള്‍ നിര്‍മിക്കുന്ന പ്രാദേശിക ഉൽപന്നങ്ങള്‍ പഞ്ചായത്തിലെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന വിതരണക്കാര്‍ക്കുള്ള പരിശീലനമാണ് മൂന്നാം ഘട്ടത്തില്‍ നടന്നത്. പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ ഭാനുമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ ഹമീദ്, പി.സി. അബ്ദുലത്തീഫ്, ആരിഫ ടീച്ചര്‍, എം. മെഹറുന്നിസ, എ. ഷുഹൈബ്, കെ. വിമല, ലത്തീഫ് കൂട്ടാല്‍, അസി. സെക്രട്ടറി സനു തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ ഹോം ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബര്‍മതി കമ്യൂണിറ്റി മാര്‍ക്കറ്റിങ് നെറ്റ് വര്‍ക്ക് ആണ് പരിശീലകര്‍. പ്രസാദ് കൈതക്കല്‍, സതീശന്‍ സ്വപ്നക്കൂട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.