പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിന്‍റെ ശോച്യാവസ്ഥ: സി.പി.എം സായാഹ്ന ധര്‍ണ നടത്തി

കോട്ടക്കല്‍: എടരിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള അരീക്കല്‍ പരപ്പില്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും രംഗത്ത്. ആരോഗ്യകേന്ദ്രത്തിന് പുറമെ വാളക്കുളം പാടശേഖരത്തേക്കുള്ള നിലവിലെ ഏക റോഡാണിത്​. പ്രായമായവര്‍ ഉൾപ്പെടെ നൂറിലധികം പേരാണ് റോഡിലൂടെ പി.എച്ച്.സിയിലേക്ക് മാത്രമായി ദിനംപ്രതി യാത്ര ചെയ്യുന്നത്. നാല് വര്‍ഷത്തിലധികമായി റോഡ് പൂര്‍ണമായി തകര്‍ന്ന് കിടക്കുകയാണ്. ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി 2021 സെപ്​റ്റംബറില്‍ ഡി.വൈ.എഫ്.ഐ എടരിക്കോട് മേഖല കമ്മിറ്റിയും നാട്ടുകാരും പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മഴക്കാലം അവസാനിച്ചാല്‍ ഉടന്‍ പണി പൂര്‍ത്തീകരിക്കും എന്നായിരുന്നു മറുപടി. റോഡിന്‍റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷിനോജ് ചേലൂര്‍, ഉനൈസ് ചെറാല, ഉബൈദ് കഴുങ്ങില്‍, അഘിലേഷ്, വിഷ്ണു എന്നിവര്‍ ആവശ്യപ്പെട്ടു. റോഡ് നവീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ ജനവഞ്ചനക്കെതിരെ സി.പി.എം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യന്‍ അമ്പലവട്ടം ഉദ്ഘാടനം ചെയ്തു. കെ. വാസു അധ്യക്ഷത വഹിച്ചു. കെ. ഉണ്ണികൃഷ്ണന്‍, ഷാഹുല്‍ ഹമീദ്, പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. പടം / KTKL 102 തകർന്ന അരീക്കൽ പരപ്പിൽ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.