ഗുരുവായൂര്‍: കോവിഡ് വ്യാപന കാലത്ത് നിശ്ചയിച്ച ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനമെന്ന നിബന്ധന നീക്കണമെന്ന് തിരുവെങ്കിടം നായര്‍ സമാജം ആവശ്യപ്പെട്ടു. 4500 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ ദര്‍ശനം നടത്താമെന്നതിനാല്‍ ഭക്തര്‍ വലിയ പണം ചെലവിട്ട് ദര്‍ശനം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. മറ്റ് മേഖലകളിലെല്ലാം നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനാല്‍ ഓണ്‍ലൈന്‍ നിബന്ധന അറിയാതെയാണ് ഭൂരിഭാഗം ഭക്തരും ഗുരുവായൂരിലെത്തുന്നത്. സമാജം പ്രസിഡന്റ് ബാലന്‍ വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ ആലക്കല്‍ അധ്യക്ഷത വഹിച്ചു. എം. രാജേഷ് നമ്പ്യാര്‍, എ. സുകുമാരന്‍ നായര്‍, ബാലന്‍ തിരുവെങ്കിടം, രാജു പി. നായര്‍, എം. അര്‍ച്ചന, രാജഗോപാല്‍ കാക്കശ്ശേരി, സുരേന്ദ്രന്‍ മൂത്തേടത്ത്, ഹരി വടക്കൂട്ട്, ജയന്തി കുട്ടംപറമ്പത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.