പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

മഞ്ചേരി: മേലാക്കം ശ്രീ കാളികാവ് ഭഗവതി ക്ഷേത്രത്തിലെയും കീഴേടം ശ്രീ മുകുതാമണ്ണ് ശിവ ക്ഷേത്രത്തിലെയും . തന്ത്രി മൊടപ്പിലാപ്പള്ളി ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കളഭാഭിഷേകം, ചതുശ്ശതം, പിറന്നാൾ സദ്യ, പഴേടം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം എന്നിവയും ഉണ്ടായിരുന്നു. ആഘോഷങ്ങൾക്ക് ട്രസ്റ്റി ചെയർമാൻ അഡ്വ. പി.ജി. രാജഗോപാൽ, കെ. വേലായുധൻകുട്ടി, എക്സിക്യൂട്ടീവ് ഓഫിസർ ബിനോയ്‌ ഭാസ്കർ, കെ.പി. മുരളീധരൻ, യു. ശ്രീകാന്ത്, കെ.പി. രഞ്ജു, പി.ജി. ഉപേന്ദ്രൻ, എം.പി. വിനീഷ്, കെ. ഉദയനുണ്ണി, കെ.ടി. വിനീത്, എ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.