അരുൺകുമാർ കൊലക്കേസ് ഒരാൾ കൂടി അറസ്റ്റിലായി

ആലത്തൂർ: പഴമ്പാലക്കോട് വടക്കേ പാവടിയിൽ യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ കുത്തേറ്റ് മരിച്ച കേസിൽ ഒരാളെ കൂടി ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴമ്പാലക്കോട് വടക്കേപാവടിയിൽ മിഥുൻ (25)നെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.ഇയാളേയും കോടതി റിമാൻറ് ചെയ്തു. ഈ കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. അതിൽ ആറ് പേരെ നേരത്തേ റിമാൻ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഉത്സവ സ്ഥലത്തുണ്ടായ വഴക്കിൻ്റെ വിരോധത്താൽ ഈ വർഷം ഉത്സവദിവസം വഴക്കുണ്ടാകുകയും ഇതിനിടയിൽ അരുൺകുമാറിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികൾ സി പി എം, ഡി വൈ എഫ് ഐ അനുഭാവികളാണെന്നും പൊലീസ് നേരത്തേ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.