അക്ഷര വെളിച്ചം പകർന്നവരെ തേടി ശിഷ്യർ വീടുകളിൽ

കുറ്റിപ്പുറം: 'അക്ഷര വെളിച്ചം' പകർന്ന അധ്യാപകരെ തേടി പൂർവ വിദ്യാർഥികൾ വീടുകളിലെത്തി. തവനൂർ കേളപ്പജി മെമ്മോറിയൽ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ മെമ്മറീസിന്‍റെ നേതൃത്വത്തിലാണ്​ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ അധ്യാപകരുടെ വീടുകളിലെത്തി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തത്​. 'ഗുരുവന്ദനം' പേരിൽ നടന്ന പരിപാടിക്ക്​ അഡ്വ. പി. അബ്ദുൽ ഗഫൂർ, രാജേഷ് പ്രശാന്തിയിൽ, ബിജോയ് സേതുമാധവൻ, പി.വി. സ്മിത, ജലജ ആർ. രാജ്, പി. ലീല, വി.കെ.എൻ. ബിന്ദു എന്നിവർ നേതൃത്വം നൽകി. ചിത്രം MP KTPM: ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി പൂർവ അധ്യാപിക ശാന്ത ടീച്ചറെ കേളപ്പജി ഹൈസ്കൂൾ പൂർവ വിദ്യാർഥികൾ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.