പൊന്നാനി: ഹൗറ മോഡൽ തൂക്കുപാലം നിർമാണത്തിലെ അവ്യക്തതകൾ തീർപ്പാക്കാൻ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പൊന്നാനി പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാലം നിർമാണ നടപടികൾ പ്രീ ക്വാളിഫിക്കേഷൻ ഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ ടെൻഡറിലേക്ക് കടക്കും. കേന്ദ്ര സർക്കാറിന്‍റെ പുതിയ മാർഗനിർദേശ പ്രകാരം ബൃഹത് പദ്ധതികൾ നടപ്പാക്കുമ്പോൾ പ്രോജക്ടിന്‍റെ 75 ശതമാനം ഭൂമി സർക്കാർ കൈവശം വേണമെന്നതാണ്. ഇക്കാര്യത്തിലെ അവ്യക്തതകൾക്ക് ഉടൻ പരിഹാരം കാണും. പൊന്നാനി തുറമുഖം യാഥാർഥ‍്യമാക്കുകയെന്നതാണ് എറ്റവും വലിയ ദൗത്യം. പൊന്നാനി പോർട്ട് ഓഫിസിനടുത്ത് അഴിമുഖത്ത് തുറമുഖം ആരംഭിക്കും. ധനമന്ത്രി പ്രത്യേകം ഇത് പരിഗണിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതത്തിനും യാത്രക്കും ടൂറിസത്തിനും എല്ലാം കഴിയുന്ന രീതിയിൽ പൊന്നാനി തുറമുഖം യാഥാർഥ‍്യമാക്കും. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു. പൊന്നാനിയുടെ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾക്ക് രൂപരേഖ തയാറാക്കാൻ മേയിൽ പ്രത്യേക വികസന സെമിനാർ വിളിച്ചുചേർക്കുമെന്നും എം.എൽ.എ പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കുന്നതും നടപ്പാക്കേണ്ടതുമായ വികസ പ്രവർത്തനങ്ങൾക്ക് കലണ്ടർ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ യാഥാർഥ‍്യമാക്കും. ജില്ലയിൽ ആദ്യമായുള്ള ഫിഷറീസ് കോളജ് ആരംഭിക്കും. ഹൈഡ്രോ ഗ്രാഫിക് സെന്‍റർ തുടങ്ങാൻ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ക്ലാസുകൾ ഉടൻ ആരംഭിക്കും. തൊഴിൽ പരിശീലനം ഉറപ്പാക്കാനുള്ള കേന്ദ്രം ആരംഭിക്കും. ഇതിനായി കൗശിക് കേന്ദ്രം സ്ഥാപിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.