ലോകക്കപ്പിന്​ പിന്തുണയർപ്പിച്ച് ക്ലബ് പ്രവർത്തകരു​ടെ പരേഡ്​

കീഴുപറമ്പ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകക്കപ്പ് ഫുട്ബാളിന് പിന്തുണയർപ്പിച്ച് കുനിയിൽ പ്രഭാത്​ ക്ലബ് പരേഡ് സംഘടിപ്പിച്ചു. കുനിയിൽ സൂപ്പർ ലീഗ് പ്രാദേശിക ടൂർണമെന്‍റ്​ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. പഴയകാല ഫുട്​ബാൾ താരങ്ങളെയും ഈ വർഷം സൂപ്പർ ലീഗിൽ പങ്കെടുത്ത താരങ്ങളെയും ആരാധകരെയും ഉൾപ്പെടുത്തിയാണ് പരേഡ് ഒരുക്കിയത്. മുൻ എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്‍റും കേരള പൊലീസ് താരവുമായിരുന്ന എ. സക്കീർ മുഖ്യാതിഥിയായി. ക്ലബ്‌ പ്രസിഡന്റ്‌ കെ.ടി. റിഷാദ്, സെക്രട്ടറി നിസാർ നാണി, യാസിൽ, ശാമിൽ, സനു നിസ്ഫർ, അഷ്‌കർ, റാഫിഹ്, ബാസിൽ, ഷഫീഖ്, സമീർ സപ്പു, ശിഹാബ്, ആദിൽ, നാഫിഹ്, വിപിൻ, നജാദ്, മാസിൻ അലി, ഷംസീർ, പ്രസാദ്, ജസ്മൽ, അലി കരുവാടൻ, ഹുസൈൻ, കമറുസ്സമാൻ, ജലീസ്, റിബാസ്, ഇസ്മായിൽ പൂങ്കുടി, മാണി റോസ്, ജസീം എന്നിവർ സംസാരിച്ചു. ഫോട്ടോ: ലോകക്കപ്പിന്​ പിന്തുണയർപ്പിച്ച് പ്രഭാത് ക്ലബ് കുനിയിൽ സംഘടിപ്പിച്ച പരേഡ് ME ARKD PRABATH CLUB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.