മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും ഹൈദരലി തങ്ങൾ അനുസ്മരണവും നാളെ മഞ്ചേരി: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുഹമ്മദലി ശിഹാബ് തങ്ങളുടെ 13ാം ഉറൂസ് മുബാറകും ശനിയാഴ്ച വൈകിട്ട് നാലിന് കിഴിശ്ശേരി മുണ്ടംപറമ്പ് പാറമ്മലില്‍ നടക്കും. സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.വൈ.എസ് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ എടവണ്ണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവർ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ല കമ്മിറ്റി നല്‍കുന്ന മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് പി.എ. മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന് ചടങ്ങില്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.