അധ്യാപികക്കും ജീവനക്കാരിക്കും സ്നേഹാദരം

തിരുനാവായ: തിരുത്തി അംഗൻവാടിയിൽനിന്ന്​ 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കോട്ടുപറമ്പിൽ ആമിന ടീച്ചർക്കും തിരുത്തി ജി.എൽ.പി സ്കൂളിൽനിന്ന്​ വിരമിച്ച ജീവനക്കാരി പങ്കജത്തിനും വാവൂർകുന്ന് ബെസ്റ്റ് വേ ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് വാർഷികത്തിനോടനുബന്ധിച്ച് സ്നേഹാദരം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ്​ കൊട്ടാരത്ത് സുഹറാബി പൊന്നാട ചാർത്തി. പഞ്ചായത്ത്​ അംഗം സ്വപ്ന, മുൻ അംഗം സി.പി. റഷീദ്, ഉമർ ഫാറൂഖ്, സി.പി. ഫൈസൽ, മുജീബ്, പ്രദീപ് വാവൂർകുന്ന്, സൈനുദ്ദീൻ, അനൂപ്, അനിൽകുമാർ, അച്യുതൻ, സത്യനാഥൻ എന്നിവർ സംസാരിച്ചു. കലാവിരുന്നും ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.