എരുമപ്പെട്ടി: മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല വർണാഭമായി. ഏഴു ദേശങ്ങളിൽ നിന്നുള്ള പൊയ്കുതിരകൾ രാവിലെ കിഴക്കേനടയിലെ കീഴ്ക്കാവിലും തുടർന്ന് അശ്വതി വേലയുടെ ഭാഗമായി ക്ഷേത്രത്തിലും എത്തിച്ചേർന്നു. ഉച്ചയ്ക്കുശേഷം കുംഭംഭരണിവേല വിവിധ ചടങ്ങുകളോടെ നടന്നു. മേളം, പഞ്ചവാദ്യം, പൂർവ ആചാര വേലകൾ, പുറം വേലകൾ എന്നിവയും ഉണ്ടായി. ദേവസ്വം ഭാരവാഹികളായ ഷാജു മങ്ങാട്, ഭാസ്കരൻ, സുനിൽകുമാർ, പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ മുരളി കിഴക്കൂട്ട്, ബാബു വടുതല, സുരേഷ് ഇറക്കത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.