ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു

തൃശൂർ: മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളീയ സമൂഹത്തിന് തീരാ നഷ്​ടമാണെന്ന്​ കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി പ്രസ്​താവിച്ചു. അനുശോചന യോഗത്തിൽ ജില്ല പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. എം.ടി. തോമസ്, ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി, ഡെന്നിസ്​ കെ. ആന്‍റണി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ടി. മാത്യു, വർഗീസ്, എം.ഒ. വർഗീസ്​, അഡ്വ. റോയ് ജോർജ്, എം.ജെ. റോബി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.