മലപ്പുറം: ഒരു പുരുഷായുസ്സിൽ സാധ്യമാവാത്തത്രയും പദവികൾ അലങ്കരിച്ചാണ് ഹൈദരലി തങ്ങൾ വിടവാങ്ങിയത്. മലപ്പുറം, വയനാട് ജില്ല ഖാദിയായും നീലഗിരി, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ഉൾപ്പെടെ ആയിരത്തോളം മഹല്ലുകളുടെ നേതൃസ്ഥാനത്തും തങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് ഇത്രയധികം മഹല്ലുകളുടെ അമരത്ത് ഇരുന്ന മറ്റൊരാളുണ്ടാവില്ല. പദവികളിൽ പ്രധാനപ്പെട്ടത് ഇവയാണ്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്‍റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ്, ചന്ദ്രിക ദിനപത്രം നടത്തിപ്പുകാരായ മുസ്ലിം പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടർ, എം.ഇ.എ എൻജിനിയറിങ് കോളജ് പ്രസിഡന്‍റ്, ജാമിഅ നൂരിയ അറബിക് കോളജ് പ്രസിഡന്‍റ്, നന്തി ദാറുസ്സലാം അറബിക് കോളജ് പ്രസിഡന്‍റ്, വളാഞ്ചേരി മർകസുൽ ഇസ്ലാമിയ പ്രസിഡന്‍റ്, കരുവാരകുണ്ട് ദാറുന്നജാത്ത് പ്രസിഡന്‍റ്, വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി പ്രസിഡന്‍റ്, പാണക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്‍റ്, കാവനൂർ മജ്മഅ് പ്രസിഡന്‍റ്, പൊന്നാനി മഊനത്തും ഇസ്ലാം സഭ പ്രസിഡന്‍റ്, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്‍റ്, ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചാൻസലർ, സുന്നി അഫ്കാർ വാരിക മാനേജിങ് ഡയറക്ടർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, എടപ്പാൾ ദാറുൽ ഹിദായ പ്രസിഡന്‍റ്, കാട്ടിലങ്ങാടി ഓർഫനേജ് പ്രസിഡന്‍റ്, പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ പ്രസിഡന്‍റ്, കാളമ്പാടി കോട്ടുമല ഉസ്താദ് സ്മാരക കോളജ് പ്രസിഡന്‍റ്, കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ പ്രസിഡന്‍റ്, വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്‍റ്, വയനാട് മുസ്ലിം ഓർഫനേജ് രക്ഷാധികാരി, കോഴിക്കോട് ഉമറലി ശിഹാബ് തങ്ങൾ സ്മാരക സൗധം മുഖ്യ രക്ഷാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.