എം. സ്വരാജിന്​ ഇത്​ പ്രവർത്തനമികവിനുള്ള അംഗീകാരം

മലപ്പുറം/എടക്കര: സി.പി.എം സംസ്ഥാന സെക്ര​േട്ടറി​യറ്റിൽ പുതുമുഖമായി എം. സ്വരാജ്​ എത്തുമ്പോൾ അത്​ പ്രവർത്തനമികവിന്​ പാർട്ടി നൽകിയ അംഗീകാരം തന്നെയാണ്​. സമീപകാലത്ത്​ താരതമ്യേന ചെറുപ്രായത്തില്‍ സംസ്ഥാന സെക്ര​േട്ടറിയറ്റിലെത്തുന്ന വ്യക്​തി കൂടിയായിരിക്കുകയാണ് 42കാരനായ​ സ്വരാജ്. നിലമ്പൂര്‍ മേഖലയില്‍ നിന്ന്​ ആദ്യമായി സെക്ര​േട്ടറിയറ്റിലെത്തുന്ന വ്യക്​തിയുമാണ്​. 2011ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റും 2013ലും 2016 ലും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 2021ൽ പരാജയപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ ശേഷം പാലേമാട് എസ്.വി.എച്ച്.എസ്.എസില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എയും പൂര്‍ത്തിയാക്കി. എല്‍.എല്‍.ബി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്​. വിദ്യാര്‍ഥി രാഷ്ര്ടീയത്തിലൂടെയാണ് സ്വരാജ് സജീവമായത്. പതിനെട്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റായി. 1999 ല്‍ കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്‍റ്​സ്​ യൂനിയന്‍ ചെയര്‍മാനായും 2005 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പുസ്തകവും രചിച്ചിട്ടുണ്ട്​. പോത്തുകല്ല്​ ഞെട്ടിക്കുളം സുമാ നിവാസിൽ പി.എന്‍. മുരളീധരന്‍റെയും പി.ആര്‍. സുമംഗി അമ്മയുടെയും മകനായി 1979 മേയ് 27 നാണ് ജനനം. സരിതയാണ് ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.