താലൂക്ക് ആശുപത്രി ഐ.സി.യു നവീകരണത്തിന്

കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ ഐ.സി.യു നവീകരണത്തിന് റോട്ടറി ക്ലബിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അനുമതി നൽകി. ആറു ലക്ഷം ചെലവിൽ മൂന്ന് കിടക്കകളും അനുബന്ധ ഉപകരണങ്ങളോടും കൂടി ആശുപത്രിയിലെ ഐ.സി.യു നവീകരിക്കുന്നതിന് വേണ്ടി റോട്ടറി ക്ലബ് പ്രസിഡന്‍റും വാർഡ് കൗൺസിലറുമായ ലബീബ് ഹസൻ നൽകിയ അപേക്ഷയെ തുടർന്നാണ് കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. മൂന്ന് ഐ.സി.യു കിടക്കകൾ, മൾട്ടി പാര മോണിറ്റർ, ഹൈ ലോ ട്രോളി, ഇൻഫ്യൂഷൻ പമ്പ്, ഡീ ഫ്യൂബിലേറ്റർ, ഇൻക്യുബേഷൻ സെറ്റ്, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജ് എന്നീ ഉപകരണങ്ങൾക്കു പുറമെ നിലവിലെ ഐ.സി.യുവിലെ അറ്റകുറ്റപ്പണികളും ഐ.സി.യു നവീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ചെയ്തു നൽകും. ഡോ. കെ. രാജഗോപാലൻ, ഡോ. ജോഷി തോമസ്, ഡോ. പി.എസ്. ഷാജി എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.