റോഡുകള്‍ ഗതാഗത യോഗ്യമാക്കൽ: കൊണ്ടോട്ടി: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള നഗരസഭ പരിധിയിലെ റോഡുകള്‍ നഗരസഭക്ക് വിട്ടുനൽകുകയോ ഗതാഗത യോഗ്യമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം റോഡുകളുടെ ദയനീയാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തി. നഗരസഭയിലെ 18, 20, 21, 23 വാര്‍ഡുകളിലായി മുറിത്തോട് മുതല്‍ കോളനി റോഡ് വരെയും 13, 30 വാര്‍ഡുകളിലെ കോടങ്ങാട് വില്ലേജ് ഓഫിസ് മുതല്‍ വലിയ തോട് വരെയുമാണ് ജലവിഭവ വകുപ്പിന്റെ റോഡുകളുള്ളത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡുകളില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഷ്‌റഫ് മടാന്‍, എ. മുഹിയുദ്ദീന്‍ അലി എന്നിവരാണ് മന്ത്രിയെ കണ്ടത്. പടം me kdy 8 nagarasabha: കൊണ്ടോട്ടിയില്‍ ജലവിഭവ വകുപ്പിന് കീഴിലുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതര്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.