അരീക്കോട്: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ പുത്തലം മുതൽ സൗത്ത് പുത്തലം വരെയുള്ള ഭാഗങ്ങളിൽ റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള പൊടിശല്യത്തിൽ പൊറുതിമുട്ടി യാത്രക്കാരും വ്യാപാരികളും പ്രദേശവാസികളും. റോഡ് നവീകരണം ആരംഭിച്ചിട്ട് മാസങ്ങളായി. പാതയിൽ എല്ലാ ഭാഗങ്ങളിലും അവസാനഘട്ട നവീകരണം പുരോഗമിക്കുമ്പോഴും ഈ ഭാഗങ്ങൾ ഇപ്പോഴും പൊളിച്ചിട്ട നിലയിലാണ്. ഇതുമൂലം വാഹനങ്ങൾ കടന്നു പോകുമ്പോൾ കടുത്ത പൊടിശല്യമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു. അധികൃതരോട് പരാതിപ്പെടുമ്പോൾ ചില സമയങ്ങളിൽ വെള്ളമൊഴിച്ച് താൽക്കാലിക പരിഹാരം ഉണ്ടാക്കുമെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. പൊടിശല്യം കാരണം ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നവീകരണം ഉടൻ പൂർത്തിയാക്കി പരിഹാരം കാണണമെന്നാണ് ആവശ്യം. അതേസമയം, ചില ഭൂവുടമകളിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രവൃത്തി വൈകാൻ ഇടയാക്കിയതെന്നും വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും നിർമാണ കമ്പനി അധികൃതർ അറിയിച്ചു. ഫോട്ടോ: വാഹനങ്ങൾ പോകുമ്പോൾ പൊടിപടലത്തിൽ മുങ്ങുന്ന സൗത്ത് പുത്തലത്തെ റോഡ് ഫോട്ടോ നെയിം:ME ARKD ROAD NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.